ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? വീണ്ടും റിമ കല്ലിങ്കലിനെതിരെ വ്യാപക സെെബറാക്രമണം
നടി റിമ കല്ലിങ്കലിനെതിരെ വീണ്ടും വ്യാപക സെെബറാക്രമണം. താരത്തിന്റെ വസ്ത്രധാരണത്തെച്ചൊല്ലിയാണ് സൈബര്‍ അധിക്ഷേപം നടക്കുന്നത്. രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തില്‍ പങ്കെടുക്കാനെത്തിയപ്പോൾ മിനി സ്കര്‍ട്ടാണ് താരം ധരിച്ചിരുന്നത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയിയൽ താരത്തിന് നേരെ ഒരു കൂട്ടർ അധിക്ഷേപ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഓപ്പൺ ഫോറത്തില്‍ റിമ സംസാരിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലുകളില്‍ വന്നപ്പോഴാണ് റിമയ്ക്ക് നേരേ സൈബര്‍ അധിക്ഷേപം ആരംഭിച്ചത്.നടിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് ഭൂരിഭാഗവും.
സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോയെന്നാണ് ഒരാളുടെ ചോദ്യം. മാന്യമായി വസ്ത്രം ധരിച്ചുകൂടെയെന്ന തരത്തിലുള്ള സദാചാര കമന്റുകളും വീഡിയോകൾക്ക് താഴെ നിറയുകയാണ്സി
സി നിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവമുണ്ടായാല്‍ അതുപറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയമാണെന്നാണ് റിമ ഓപ്പൺ ഫോറത്തില്‍ പറഞ്ഞത്.
മുൻപും പലതവണ വസ്ത്രധാരണത്തിന്റെ പേരില്‍ റീമ കല്ലിങ്കൽ സൈബറാക്രമണം നേരിട്ടിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു അപ്പോഴൊക്കെ റിമയുടെ മറുപടി.