പ്ലാസ്റ്റിക് സർജറി ചെയ്തത് എവിടെയൊക്കെയെന്ന് ആരാധകൻ; മടിച്ചു നിൽക്കാതെ ചിത്രം പങ്കുവച്ച് ശ്രുതി ഹാസൻ
മുഖത്തിനും ശരീരത്തിനും സൗന്ദര്യം പോരെന്ന് തോന്നിയാൽ പുതിയ തലമുറ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പ്ലാസ്റ്റിക് സർജറിയെയാണ്. സിനിമാതാരങ്ങൾക്കിടയിലാകട്ടെ ഇത് വളരെ കൂടുതലുമാണ്. മൂക്കിന്റെയും ചുണ്ടിന്റെയും എന്തിന് മാറിടത്തിന്റെ വരെ ഭംഗി മാറ്റി മറിക്കാൻ സർവസാധാരണമായി അവർ ഈ ചികിത്സയെ ആശ്രയിക്കുന്നുണ്ട്.ഇപ്പോഴിതാ നടി ശ്രുതി ഹാസൻ പങ്കുവച്ച പോസ്റ്റും കമന്റുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്നെ കുറിച്ചുള്ള കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു രസകരമായ ഒരു കമന്റ് വന്നത്. എവിടെയൊക്കെ പ്ലാസ്റ്റിക സർജറി ചെയ്തുവെന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒരു ചിത്രത്തിലൂടെയാണ് ശ്രുതി അതിന് മറുപടി നൽകിയത്. മൂക്കിൽ തൊടുന്ന ചിത്രമാണ് ശ്രുതി പങ്കുവച്ചത്.
‘ഇതെന്റെ ജീവിതമാണ്. ഇതെന്റെ മുഖമാണ്, ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് സന്തോഷത്തോടെ പറയാനാഗ്രഹിക്കുന്നു. ഇത് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല ” ശ്രുതി പറയുന്നു. താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന കാര്യം ഇതിന് മുമ്പും അവർ തുറന്നു പറഞ്ഞിട്ടുണ്ട്.