മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വെടിവയ്പ്പിൽ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച മംഗളൂരുവിൽ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കും. മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി രാത്രി മാത്രമായിരിക്കും കര്‍ഫ്യു.ഇന്ന് വൈകിട്ട് മൂന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല. നാളെ പകൽ സമയത്തും കര്‍ഫ്യു ഉണ്ടായിരിക്കില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പങ്കെടുത്ത പൊലീസ് ഉന്നത യോഗത്തിലാണ് തീരുമാനം. എന്നാൽ മംഗളൂരുവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഉടൻ പിൻവലിക്കില്ല.