വിനോദയാത്ര പോകുന്നത് ഈ വാഹനങ്ങളിലാണെങ്കിൽ ഇനി മുതൽ പണിയുറപ്പ്, ഓപ്പറേഷൻ ഫോക്കസുമായി വാഹനവകുപ്പ്
തിരുവനന്തപുരം: വാഹനങ്ങളിൽ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാൻ ‘ഓപ്പറേഷൻ ഫോക്കസ്’ എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ഇന്നലെ രാത്രി മുതൽ പ്രത്യേക പരിശോധന ആരംഭിച്ചു. ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയാണ് പരിശോധിക്കുന്നത്.
രാത്രികാല അപകടങ്ങളുടെ പ്രധാന കാരണം വാഹനങ്ങളിലെ അമിതപ്രകാശമുള്ള ലൈറ്റുകളാണ്. ഹെഡ്ലൈറ്റ് ഡിം ചെയ്തുകൊടുക്കാത്തതും അപകടം വരുത്തുന്നു. അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന
അലങ്കാര ലൈറ്റുകളും, വാഹനങ്ങളിലെ പ്രവർത്തന ക്ഷമമല്ലാത്ത ഹെഡ്ലൈറ്റുകൾ, ബ്രേക്ക്, ഇൻഡിക്കേറ്റർ, പാർക്ക് സൈറ്റുകൾ എന്നിവയും റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതിന് പുറമെയാണ് ഹെവി, കോൺട്രാക്ട് കാര്യേജ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിനശിക്കുന്ന സംഭവങ്ങൾ.അലങ്കാര ലൈറ്റുകളും ഓഡിയോ, വീഡിയോ ഉപകരണങ്ങളും ഉൾപ്പെടുത്താൻ വയറിംഗ് ഫർണസുകളിലും ബാറ്ററികളിലും വരുത്തുന്ന മാറ്റങ്ങളാണ് വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് ‘ഓപ്പറേഷൻ ഫോക്ക്സ്’ നടക്കുന്നത്
₹250: ഡിം ചെയ്യാതിരുന്നാൽ, ലൈറ്റ്,
ഇൻഡിക്കേറ്റർ പ്രവർത്തിക്കാതിരുന്നാൽ
₹500: വീഴ്ചകൾ അവർത്തിച്ചാൽ
₹ 5000: അമിത അലങ്കാരം, തീവ്രപ്രകാശമുള്ള ലൈറ്റുകൾ