രാഹുൽ ഗാന്ധിയെ ഞെട്ടിച്ച് വൃദ്ധ, ലക്ഷങ്ങൾ വിലയുള്ള സ്വത്തും സ്വർണവും ഇനി രാഹുലിന്, ഇഷ്ടദാനം നൽകാനുള്ള കാരണവും പുറത്ത്
ന്യൂഡൽഹി : രാഹുൽ ഗാന്ധിക്ക് 78 വയസുള്ള സ്ത്രീ തന്റെ പേരിലുള്ള സർവ സ്വത്തുക്കളും എഴുതി വച്ചു. ഡെറാഡൂണിൽ നിന്നുള്ള പുഷ്പ മുൻജിയൽ എന്ന സ്ത്രീയാണ് തന്റെ 50 ലക്ഷം രൂപ വിലമതിക്കുന്ന എല്ലാ സ്വത്തുക്കളും രാഹുൽ ഗാന്ധിയുടെ പേരിലേക്ക് മാറ്റിയത്. ഇവരുടെ പത്ത് പവൻ സ്വർണത്തിനും അവകാശി രാഹുലാണ്. തന്റെ വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുൽ ഗാന്ധിക്ക് നൽകിക്കൊണ്ട് പുഷ്പ മുഞ്ജിയാൽ ഡെറാഡൂൺ കോടതിയിൽ വിൽപത്രം സമർപ്പിച്ചു.സ്വത്ത് രാഹുലിന് കൈമാറിയതിനുള്ള കാരണവും പുഷ്പ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമാണ്. രാഹുൽ ഗാന്ധിയുടെ ചിന്തകൾ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തന്റെ സ്വത്ത് അദ്ദേഹത്തിന് നൽകുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ പ്രീതം സിംഗിന്റെ വസതിയിൽ വച്ചാണ് പുഷ്പ മുഞ്ജിയാൽ തന്റെ സ്വത്ത് രാഹുൽ ഗാന്ധിക്ക് കൈമാറിയത്.