ഇന്ധന വില ഇന്നും കൂട്ടി;പതിനാറ് ദിവസത്തിനിടെ പെട്രോളിന് വർദ്ധിപ്പിച്ചത് പത്ത് രൂപയിലധികം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103 രൂപ 10 പൈസയുമായി.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 114 രൂപ 20 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ചൊവ്വാഴ്ചത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 114 രൂപ 49 പൈസയും ഡീസലിന് 101 രൂപ 42 പൈസയുമായി.
പതിനാറ് ദിവസത്തിനിടെ പെട്രോളിന് 10.01 രൂപയും ഡീസലിന് ഒൻപത് രൂപ 67 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടിയിരുന്നു.