മദ്യപാനത്തെ തുടർന്ന് തർക്കം; മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം
കാസർകോട് :അടൂർ പാണ്ടിയിൽ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) മരിച്ചത്. ഇയാളുടെ മകൻ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.