ചുവപ്പ് സാരിയിൽ മീനാക്ഷിയുടെ കിടിലൻ ലുക്ക്; വൈറലായി ചിത്രങ്ങൾ
ചെറുപ്പം മുതലേ മീനാക്ഷിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് താത്പര്യമാണ്. സോഷ്യൽമീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരപുത്രി ഇടയ്ക്കെല്ലാം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും വൈറലാകാറുണ്ട്.ഇത്തവണ സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രമാണ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചുവന്ന പട്ടുസാരിയിൽ മുടി അഴിച്ചിട്ട ലുക്കിലാണ് താരപുത്രിയെ ചിത്രത്തിൽ കാണുന്നത്.
അച്ഛനും അമ്മയും സിനിമയിൽ സജീവമായി നിൽക്കുമ്പോഴും വെള്ളി വെളിച്ചത്തിൽ നിന്നും അകലം പാലിക്കുകയാണ് മകൾ. എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം ആ രംഗത്ത് തന്നെ തുടരാനാണ് മീനാക്ഷിയുടെ പ്ലാൻ.