മംഗളൂരു: നിരോധനാജ്ഞ ലംഘിച്ചു മംഗളൂരുവിൽ പാർട്ടിപ്രവർത്തകർക്കൊപ്പം എത്തിയ സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തെ പോലീസ് അറസ്റ് ചെയ്തു.നഗരത്തിൽ ഭരണകൂട ഭീകരതയാണ് നിലനില്കുയന്നതെന്ന് പോലീസ് കസ്ടടിയിലുള്ള ബിനോയ് ഫോണിലൂടെ മാധ്യമങ്ങളെ അറിയിച്ചു.
കര്‍ഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ ബിനോയ് വിശ്വം ട്രയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയിരുന്നു. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള പ്രവര്‍ത്തകരേയും കൂട്ടിയാണ് ബിനോയ് വിശ്വം കര്‍ഫ്യൂ ലംഘിച്ചത്.മഹാത്മാഗാന്ധിയുടേയും അംബേദ്കറുടേയും ചിത്രങ്ങളുമായി നഗരത്തിലെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
കേരളത്തിൽനിന്ന് തലപ്പാടി വഴിയുള്ള റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.ജനങ്ങളെ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞാണ് കിടക്കുന്നത്.സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താറുമാറായി.കേരളത്തിൽനിന്ന് ആരും ചികിത്സാക്ക് എത്തുന്നില്ല.കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു.നിരോധനം നഗരത്തിൽ സൃഷ്ടിച്ച ഭീകരത അയഞ്ഞില്ലെങ്കിൽ ക്രിസ്മസും നവവര്ഷപ്പിറവി ആഘോഷങ്ങളും താറുമാറാകുമെന്ന ഭയത്തിലാണ് വിശ്വാസികൾ.ഇന്റെര്നെറ്റാടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടുകിടക്കുകയാണ്.ശബരിമലയിലേക്കുള്ള തീർത്ഥാടകർ മറ്റു റൂട്ടുകളിലൂടെയാണ് യാത്ര തുടരുന്നത്.