പൂട്ടിടാൻ എ ഐ ക്യാമറകൾ, പിടിവീഴാതിരിയ്ക്കാൻ റോഡിലെ വേഗപരിധി അറിഞ്ഞിരിക്കണം; ഈ സ്പീഡിൽ പോയാൽ നിങ്ങൾ സേഫാണ്
തിരുവനന്തപുരം: കേരളത്തിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ റോഡപകടങ്ങൾ നേർപകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം.ട്രാഫിക് നിയമ ലംഘനങ്ങൾ വിലയിരുത്തി സോഫ്റ്റ്വെയർ തന്നെ പിഴ തീരുമാനിക്കും. നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ നേരിട്ടു കേന്ദ്രസർക്കാരിന്റെ സെർവറിലേക്കാകും പോവുക. അവിടെനിന്ന് പിഴയടയ്ക്കേണ്ട വിവരം വാഹന ഉടമയ്ക്ക് എസ്എംഎസ് ആയി എത്തും. ഈ സമയത്ത് തന്നെ പ്രത്യേക കോടതിയിലേക്കും വിവരം ചെല്ലും.ഒരു വർഷം നാലായിരത്തിലധികം അപകട മരണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മിക്കതും അമിത വേഗത മൂലമാണ് നടക്കുന്നത്.വിവിധ പാതകളിലെ വേഗപരിധി പരിശോധിക്കാംദേശീയ പാതകാറുകൾ: 80 കിമീഇരുചക്രം: 60 കിമീഓട്ടോറിക്ഷ: 50 കിമീപൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലെെറ്റ് മോട്ടോർ വെഹിക്കിൾ: 65 കിമീപൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലെെറ്റ് മോട്ടോർ വെഹിക്കിൾ: 85 കിമീമീഡിയം ഹെവി പാസഞ്ചർ: 65 കിമീമീഡിയം ഹെവി ഗുഡ്സ്: 65 കിമീലോറി ഉൾപ്പടെയുള്ള ഹെവി ഗുഡ്സ്: 60 കിമീബസ് ഉൾപ്പടെയുള്ള ഹെവി പാസഞ്ചർ: 60 കിമീസംസ്ഥാന പാതകാറുകൾ: 80 കിമീഇരുചക്രം: 50 കിമീഓട്ടോറിക്ഷ: 50 കിമീപൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലെെറ്റ് മോട്ടോർ വെഹിക്കിൾ: 65 കിമീപൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലെെറ്റ് മോട്ടോർ വെഹിക്കിൾ: 80 കിമീമീഡിയം ഹെവി പാസഞ്ചർ: 65 കിമീമീഡിയം ഹെവി ഗുഡ്സ്: 65 കിമീലോറി ഉൾപ്പടെയുള്ള ഹെവി ഗുഡ്സ്: 60 കിമീബസ് ഉൾപ്പടെയുള്ള ഹെവി പാസഞ്ചർ: 60 കിമീനാലുവരി പാതകാറുകൾ: 90 കിമീഇരുചക്രം: 70 കിമീഓട്ടോറിക്ഷ: 50 കിമീപൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലെെറ്റ് മോട്ടോർ വെഹിക്കിൾ: 90 കിമീപൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലെെറ്റ് മോട്ടോർ വെഹിക്കിൾ: 70 കിമീമീഡിയം ഹെവി പാസഞ്ചർ: 70 കിമീമീഡിയം ഹെവി ഗുഡ്സ്: 65 കിമീലോറി ഉൾപ്പടെയുള്ള ഹെവി ഗുഡ്സ്: 65 കിമീബസ് ഉൾപ്പടെയുള്ള ഹെവി പാസഞ്ചർ: 60 കിമീ