ദുബായിൽ നിന്ന് കോടികൾ തട്ടിയെടുത്തു മുങ്ങിയെ കാസർകോട് സംഘത്തെ തേടി കേന്ദ്ര രഹസ്യ അന്വേഷണ സംഘം . തട്ടിപ്പ് നടത്തിയത് ദുബയിലെ വ്യാജ വ്യാപാര സ്ഥാപനങ്ങളുടെ മറവിൽ.
കാസർകോട് :ദുബായിൽ വ്യജ വ്യപാര സ്ഥാപനങ്ങളുടെ മറവിൽ ഏഴ് കമ്പനികൾ നിന്നായി കോടികൾ തട്ടിയെടുത്ത കാസർകോട് സ്വദേശിയെ സംഘ അംഗങ്ങളെയും തേടി കേന്ദ്ര രഹസ്യ അന്വേഷണ സംഘം നാളെ കാസർകോട് എത്തും . സിവികോൺ ജനറൽ ട്രേഡിങ് ,എം എസ് കെ ജനറൽ ട്രേഡിങ് ,റീം ദുബായ് തുടങ്ങി നിരവധി വ്യജ സ്ഥപനങ്ങളുടെ മറവിലാണ് കോടികൾ അടിച്ചു മാറ്റി കാസർകോട് സംഘം കടന്നു കളഞ്ഞത് .
തട്ടിപ്പിന്റെ രീതി (ഒന്ന് )
യു എ ഇ യിലെ എമിറെറ്റസുകൾ കേന്ദ്രികരിച്ചു പ്രത്യേകിച്ച് ദുബായിൽ പുതിയ ലൈസൻസ് എടുക്കുകയും തുടർന്ന് വലിയ രീതിയിൽ കച്ചവടം നടക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ഇവർ തന്നെ നേരത്തെ തയ്യാ റാക്കിയ മറ്റു സ്ഥപങ്ങൾക്ക് ബാങ്കു മുഖേന ഇടപാട് നടത്തുകായും ചെയ്യും .തുടർന്ന് മൂന്ന് വർഷം പിന്നിടുമ്പോൾ ബിസിനെസ്സ് മെച്ചപ്പെടുത്താൻ ലോണുകൾക്കായി ബാങ്കുകളെ സമീപിക്കും . ഒരേ സമയം നിരവധി ബാങ്കുകളിൽ ഇവർ വ്യാപകമായി അപക്ഷേ നൽകുമ്പോൾ ഇതിന് ആവശ്യമായ പേപ്പറുകൾ മുഖ്യ സുത്രധാ രനായ ബദിയടുക്ക സ്വദശി സംഘടിപ്പിക്കുകയൂം ചെയ്യും , അതെ സമയം തന്നെ കമ്പനി ചെക്കുകൾ ഉപോയോഗിച്ചു ഫോണുകളും മൊത്ത കച്ചവടക്കാരിൽ നിന്ന് സാധങ്ങളും വാങ്ങും . തുടർന്ന് ബാങ്കിൽ നിന്ന് വായ്പാ പണം ലഭിക്കുന്നതോടെ പിന്നിൽ നിന്നും എല്ലാം നിയന്ത്രിച്ച സൂത്രധാരൻ ഒഴികെ മറ്റുളവർ എല്ലാം ഇന്തയിലേക്ക് കടക്കും .
തട്ടിപ്പിന്റെ രീതി (രണ്ട് )
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ വിലക്ക് വാങ്ങും .നേരത്തെ തട്ടിപ്പി നായി ഉപോയോഗിച്ച ചെക്കുകൾ ഉപോയോഗിച്ചു വിലക്ക് വാങ്ങും . അഡ്വാൻസ് തുക നൽകിയതിന് ശേഷം 4 മാസത്തെ അവധിയിലാണ് ചെക്കുകൾ നൽകുന്നത് . ഇതിനിടയിൽ ലൈസൻസ് ഇവരുടെ പേരിലാകുകയും ബാങ്കിൽ നിന്നും മറ്റു വ്യാപരാ സ്ഥാപങ്ങളിൽ നിന്നും തട്ടിപ്പ് നടത്തി സംഘം കടന്നു കളയും .
തട്ടിപ്പിന്റെ രീതി (3 )
മലയാളികൾ അടക്കമുള്ള മൊത്ത കച്ചവട കാരിൽ നിന്നു വൻ തോതിൽ സാധ നങ്ങൾ വാങ്ങി വഞ്ചിക്കുന്നതാണ് മറ്റൊരു രീതി . ഇതിനായി ചെറിയ രീതിയിൽ മാസങ്ങൾക്ക് മുൻപേ ഇവരുമായി സൗഹാർദത്തിൽ ആകും ..തുടർന്ന് ചെറിയ ഇടപാടുകൾ നടത്തി വിശ്വാസം ഉറപ്പിക്കും .മുങ്ങാനുള്ള സമയം ആകുമ്പോൾ കോടികളുടെ ഇടപാടുകൾ ഇവർ നടത്തി അതെ ദിവസത്തെ ചെക്കുകൾ കൈമാറും . ചെക്കുകൾ ബാങ്കിൽലെത്തിയാൽ പണമില്ലെന്നു പറഞ്ഞ് മടങ്ങുമ്പോളെക്കും സാധങ്ങളുളമായി ഇവർ കടന്നു കളഞ്ഞിരിക്കും .
തട്ടിപ്പനയി എം ഡി അടക്കം നിരവധി ജീവനക്കാരെ ഇവർ ഇന്ത്യയിൽ നിന്നും ദുബായിൽ എത്തിക്കും ഇവരുടെ എല്ലാവരുടെയും പേരിൽ പേർസണൽ ലോണുകൾ തുടങ്ങി എല്ലാ രീതിയിലുള്ള വായ്പകൾ മുഖ്യ സുത്രധാരനും തട്ടിപ്പ് എം ഡി യും സ്വാന്തമാകും . ഒടുവിൽ ജീവനക്കാർക്ക് മൂന്ന് ലക്ഷം മുതൽ തട്ടിപ്പിന്റെ വലിപ്പം അനുസരിച്ചു 6 ലക്ഷം രൂപ നൽകും . എന്നാൽ നാട്ടിലെത്തി തരാമെന്ന് പറഞ്ഞു സംഘ അംഗങ്ങളെ
തന്നെ പറ്റിക്കുന്ന എം ഡി മാരും ഇവർക്കിടയിൽ ഉണ്ട് .
കാസർകോട് സ്വദേശി തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ചു നിരവധി സ്ഥാപങ്ങളും സ്വത്തുക്കളും വാങ്ങിച്ചു കൂട്ടിയിരിക്കുയാണ് , പലതും ബന്ധുക്കളുടെ പേരിലാണ് ഉള്ളത്. അനുജന്മാരുടെ പേരിൽ രണ്ട് കൊട്ടാര സമാനമായ വീടുകൾ നിര്മാണത്തിലാണ് . തട്ടിപ്പുകാരൻ ജോലി എന്താണ് എന്നോ ചോദിച്ചാൽ ബാങ്ക് പേപ്പർ വർക്ക് എന്നാണ് ബന്ധുക്കൾ അവകാശപ്പെടുന്നത്
തട്ടിപ്പ്കാരായ സുത്രധാന്റെയും എം ഡി മാരുടെയും കൂടുതൽ വിവരങ്ങൾ നാളെ രഹസ്യാനേഷണ സംഘങ്ങൾ എത്തുന്നതോടെ പുറത്ത് വരും ഇവരുടെ തട്ടിപ്പിന് ഇരയായ ഹൈദരാബാദ്, ഡൽഹി സ്വദേശികളും മലയാളികളും നാളെ മൊഴി നൽകുമെന്നാണ് സൂചന . തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ആഡംഭര ജീവിതത്തിനായി ഉപയോഗിക്കുയാണ് ഇവർ, ഇവരിൽ പലരും മതസ്ഥപങ്ങളുടെ രക്ഷാധികാരികൾ ആയി മാറുന്നതോടെ സമൂഹത്തിൽ മാന്യതയുടെ മൂടുപടം ലഭിക്കുകയാണ് .
പതിനൊന്ന് സ്ഥാപങ്ങളുടെ മറവിൽ 150 കോടി രൂപയോളം ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട് . ഇതിൽ പ്രധാന സൂത്രധാരൻ ഇപ്പോഴും ദുബായിൽ തട്ടിപ്പുകൾ തുടർന്ന് കൊണ്ടിരിക്കുകയാണ് .ഹൈദരാബാദ് സ്വദേശിയും കാസർകോട് സ്വദേശിയും കേന്ദ്ര രഹസ്യ അന്വേഷണ സംഘത്തിന് കൈമാറിയ വിവരങ്ങളാണ് ഇപ്പോൾ അന്വേ ഷണത്തിന് കാരണമായി മാറിയിരിക്കുന്നത്.
2015-നും 2021-നും ഇടയിൽ യുഎഇയിൽ വായ്പ തിരിച്ചടവ് അടക്കാത്ത ഇന്ത്യൻ വായ്പക്കാർക്ക് ലോൺ റിക്കവറി ഏജന്റുമാർ മുഖേന ഇന്ത്യയിൽ തന്നെ നിയമ നടപടികൾ സ്വികരിച്ചു വരികയാണ് .ചെറുതും വലുതുമായ ഇന്ത്യൻ വായ്പക്കാർ ഒരുമിച്ച് യുഎഇ ആസ്ഥാനമായുള്ള ബാങ്കുകൾക്ക് 25 ബില്യൺ ദിർഹത്തിലധികം കുടിശ്ശിക വരുത്തി പലരും രാജ്യം വിട്ട് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട് .
ഇതിനിടയിലാണ് ചിലർ സംഘടിതമായ നീക്കങ്ങളിലൂടെ യു എ ഇ യെ കബളിപ്പിച്ചത് . ഇത് ഇന്ത്യ രാജ്യത്തിന് തന്നെ മാനഹാനി ഉണ്ടാക്കുന്നതായി മാറുകയാണ്