ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലുണ്ടായ പൊലീസ് വെടിവയ്പ്പിലും ആക്രമണങ്ങളിലും ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍ എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കിടെയാണ് മരണങ്ങളുണ്ടായത്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ച ശേഷം അസം, യു.പി,കര്‍ണാടകം എന്നിവിടങ്ങളിലായി സംഘര്‍ഷത്തില്‍ ഇതുവരെ മൊത്തം 16 പേര് മരിച്ചു.
ഫിറോസാബാദില്‍ വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്. മീററ്റിലും സംഭാലിലും ഓരോരുത്തരും ബിജ്നോറില് രണ്ടുപേരും മരിച്ചു. കാണ്‍പുരില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 50 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ലഖ്നൗവില്‍ മൂവായിരത്തോളംപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പ്രശ്നബാധിതപ്രദേശങ്ങളില്‍ പ്രത്യേകസേനകളെ വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ 50 ജില്ലകളിലും ഗുജറാത്തിലും ഈ മാസം അവസാനംവരെ 144 പ്രഖ്യാപിച്ചു.