കെ റെയിൽ വിശദീകരിച്ച് പ്രതിഭ, പിന്നാലെ വേദി അടിച്ചു തകർത്തു: രാഷ്ട്രീയമില്ലെന്ന് സിപിഎം
യു പ്രതിഭ എംഎൽഎ ഉദ്ഘാടനം നിർവഹിച്ച കെ റെയിൽ വിശദീകരണ യോഗവേദി അടിച്ചു തകർത്ത നിലയിൽ. വെൺമണി പുന്തലയിൽ ഇന്നലെയാണ് സംഭവം. ശനിയാഴ്ച വൈകിട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിശദീകരണയോഗം സംഘടിപ്പിച്ചത്. പ്രവർത്തകരും നേതാക്കളും മടങ്ങിയ ശേഷമായിരുന്നു സംഭവം. വേദിയിലുണ്ടായിരുന്ന കസേരകളടക്കം അടിച്ചുതകർത്ത നിലയിലായിരുന്നു.സംഭവത്തിന് പിന്നിൽ പദ്ധതിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധമാണെന്നായിരുന്നു ആദ്യത്തെ പ്രചരണം. എന്നാൽ മദ്യലഹരിയിൽ പ്രദേശവാസി നടത്തിയ അതിക്രമമാണെന്നാണ് സിപിഎം പറയുന്നത്. ഇയാളെ താക്കീത് ചെയ്ത് വട്ടയച്ചുവെന്നും, രാഷ്ട്രീയവൈരാഗ്യം ഒന്നുമില്ലെന്നും സിപിഎം ഏരിയ കമ്മിറ്റിയംഗവും വെൺമണി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ആർ.രമേശ്കുമാർ വ്യക്തമാക്കി.