ഭാര്യയുടെ ബന്ധുവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: ഭാര്യയുടെ ബന്ധു വീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കോഴിക്കോട് കൊളാവി പാലം സ്വദേശി അനിൽ കുമാറാണ് ഭാര്യയുടെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള വീടിന് തീയിട്ടത്. പിന്നീട് ഇയാൾ സ്വയം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും ബൈക്കിനും തീ പിടിച്ചു. നേരത്തെയും ഇയാൾ അതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഭാര്യ കാണാൻ കൂട്ടാക്കിയില്ല, എടപ്പാള്‍ മേല്‍പ്പാലത്തില്‍ കയറി നിന്ന് ബസ് ജീവനക്കാരന്റെ ആത്മഹത്യാഭീഷണി
എടപ്പാള്‍ മേല്‍പ്പാലത്തില്‍ കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി. ആത്മഹത്യാ ഭീഷണി മുഴക്കിയത് പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു. എന്നാല്‍ ഇവര്‍ കാണാന്‍ വിസമ്മതിക്കുകയായിരുന്നത്രേ.
ഇതേത്തുടര്‍ന്ന് എടപ്പാള്‍ ഗോവിന്ദ ടാക്കീസിന് സമീപം എത്തിയ യുവാവ് മദ്യലഹരിയില്‍ റോഡില്‍ കിടക്കുകയും വാഹനങ്ങള്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു. പിന്നീട് വാഹനത്തില്‍ കയറി എടപ്പാള്‍ ടൗണില്‍ എത്തി. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ചന്ദ്രനും ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് വാഹനത്തില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ ആക്രമിച്ചു.
പാലത്തില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ മുന്നോട്ടു പോകാന്‍ കഴിയാതെ കുരുക്കില്‍ അകപ്പെട്ടതോടെ ചങ്ങരംകുളം എസ്ഐ ഒ. പി. വിജയകുമാര്‍ സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രിയോടെ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞുവിട്ടു