ലെെംഗികാതിക്രമം എതിർത്തു; യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഭർതൃസഹോദരൻ ജീവനോടെ ചുട്ടെരിച്ചു
ദിണ്ടിഗൽ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ യുവതിയെയും അവരുടെ ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഭർതൃസഹോദരൻ ജീവനോടെ ചുട്ടുകൊന്നു. ദിണ്ടിഗലിലെ നത്തം ഗ്രാമത്തിലാണ് സംഭവം. ലെെംഗികാതിക്രമത്തെ എതിർക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.കഴിഞ്ഞ മാർച്ച് രണ്ടിനാണ് 22 കാരിയായ അഞ്ജലിയെയും മകൾ മലർവിഴിയെയും ഭർതൃസഹോദരനായ കറുപ്പയ്യ(30) ക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ജലിയുടെ ഭർത്താവ് ശിവകുമാർ ജോലിയ്ക്ക് പോയതിന് പിന്നാലെയാണ് സംഭവം നടന്നത്.ആടിനെ മേയ്ക്കാൻ പോയ അഞ്ജലിയെ കറുപ്പയ്യ പിന്തുടർന്ന് അക്രമിക്കാൻ ശ്രമിച്ചു. ഇവർ തടയാൻ ശ്രമിച്ചതോടെ കറുപ്പയ്യ അമ്മയെയും കുട്ടിയെയും ക്രൂരമായി മർദിച്ചു. തുടർന്ന് പരിക്കേറ്റ ഇവരെ ജീവനോടെ ഇയാൾ തീ കൊളുത്തുകയായിരുന്നു.സംഭവമറിഞ്ഞ നാട്ടുകാർ മർദിച്ച കറുപ്പയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരനായ ശിവകുമാറിന്റെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു