കാഞ്ഞങ്ങാട് ;പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെ.പി.സി.സി.ആഹ്വനം ചെയ്ത ധർണ്ണാസമരവും മാർച്ചും കാഞ്ഞങ്ങാട്ട് അക്രമാസക്തമായി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എത്തുന്നതിന് മുമ്പാണ് ഇവിടെ സമരം സംഘര്‍ഷത്തിലെത്തിയത്.സമരക്കാരെ തടയാൻ പുതിയകോട്ടയിൽ ഉയർത്തിയ ബാരിക്കേഡ് പ്രക്ഷോഭകർ മറിച്ചിട്ടു.അതിനുമുകളിൽ കയറിയാണ് തുടർന്ന് സമരം മുന്നോട്ടാക്കിയത്.അതേസമയം പോലീസ് സംയമനം പാലിക്കുന്നുണ്ട്.
സംസ്ഥാനത്ത് മുസ്ലിം ലീഗ് കേന്ദ്രങ്ങളായ കാസർകോട്ടും കാഞ്ഞങ്ങാട്ടുമാണ് കൂടുതൽ കോൺഗ്രസ്സ് പ്രവർത്തകർ സമരത്തിനിറങ്ങിയത്.മലപ്പുറത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ധർണ്ണ നയിക്കുന്നത്.ആയിരങ്ങളാണ് ഡി.സി.സി.കളുടെ സമരത്തിൽ അണിനിരന്നിട്ടുള്ളത്.