കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പത്തു വയസുകാരന് മുങ്ങി മരിച്ചു.
കൊച്ചി: കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പത്തു വയസുകാരന് മുങ്ങി മരിച്ചു. രായമംഗലം പോണേക്കുടി സ്വദേശി അശ്വിന് ആണ് മരിച്ചത്. ആലുവ സ്പെഷല്‍ ബ്രാഞ്ച് എസ് ഐയായ പി എസ് വേണുഗോപാലിന്റെയും കൊടകര ചെമ്പൂച്ചിറ ജി എല്‍ പി എസ് അധ്യാപിക അജിതയുടെയും മകനാണ്. ഇന്നലെ വൈകീട്ട് ആറ് മണിക്ക് എറണാകുളം ജില്ലയിലെ വായ്ക്കര മൂരുകാവിലാണ് സംഭവം. കുട്ടിയെ നാട്ടുകാര്‍ ഉടന്‍ തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.