യുവതി ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ; വീട്ടിൽ രാവിലെ വഴക്കുണ്ടായെന്ന് പൊലീസ്, അത്മഹത്യാ കുറിപ്പ് കണ്ടെത്തി
മണർകാട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജ്( 24) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെ കുളിമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുവീട്ടിലെ ചടങ്ങിന് പോകുന്നതിനെച്ചൊല്ലി ഇന്നലെ രാവിലെ വീട്ടിൽ വഴക്കുണ്ടായി. ഇതിനുശേഷം ഏറെ നേരമായി യുവതിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പായിരുന്നു ബിനുവിന്റെയും അർച്ചനയുടെയും വിവാഹം. ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്. അസ്വാഭാവിക മരണത്തിന് മണർകാട് പൊലീസ് കേസെടുത്തു.