കോഴിക്കോട്: കേരളത്തിൽ നാളെ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.
പരപ്പനങ്ങാടി വടക്കേ കടപ്പുറം ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റമദാൻ ഒന്ന് നാളെയാണെന്ന് പാണക്കാട് സാദിഖലി തങ്ങൾ അറിയിച്ചു.