നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്: കാവ്യാ മാധവന് അടക്കമുള്ളവരെ ചോദ്യംചെയ്തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവന് അടക്കമുള്ളവരെ ചോദ്യംചെയ്തേക്കുമെന്ന് സൂചന. കാവ്യ മാധവന്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കമുള്ളവര്‍ക്ക് ഉടന്‍തന്നെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് കൈമാറിയേക്കും.
തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ പരിശോധനകളും അന്വേഷണവും നടത്തിവരികയാണ്. ഇതിനിടെയാണ് കൂടുതല്‍ പേരെ ചോദ്യംചെയ്തേക്കുമെന്ന സൂചനകളും പുറത്തുവരുന്നത്. ദിലീപിനെ വീണ്ടും ചോദ്യംചെയ്യാനുള്ള സാധ്യതയുമുണ്ട്.
അതിനിടെ, നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷിയായ ജിന്‍സന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു. ശനിയാഴ്ച കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വെച്ചാണ് ശശബ്ദസാമ്പിള് ശേഖരിച്ചത്. നേരത്തെ പള്‍സള്‍ സുനിയും ജിന്‍സനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാണ് ശബ്ദ പരിശോധന നടത്തുന്നത്. പള്‍സര്‍ സുനിയുടെ ശബ്ദസാമ്പിള്‍ നേരത്തെ അന്വേഷണസംഘം ശേഖരിച്ചിരുന്നു.