ബീഹാർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറില്‍ രാഷ്ട്രീയ ജനതാദള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ദേശീയപാതയടക്കം പ്രതിരോധക്കാര്‍ തടയുകയാണ്. ഷര്‍ട്ട് പോലും ധരിക്കാതെയാണ് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങിയിരിക്കുന്നത്.
എരുമകളെയും പശുക്കളെയും കൊണ്ടുവന്നും മുന്നിൽ നിർത്തി ടയറുകള്‍ കത്തിച്ചുമാണ് ദേശീയപാത ഉപരോധിക്കുന്നത്. ട്രെയിന്‍ ഗതാഗതത്തേയും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന സാഹചര്യം ഉണ്ടായി.
മാത്രമല്ല ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് വെള്ളിയാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബീഹാര്‍ ബന്ദില്‍ പങ്കെടുക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം സംസ്ഥാനത്തെ വെള്ളപ്പൊക്കത്തില്‍ പലരുടേയും രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പൊരത്വം തെളിയിക്കാനുള്ള രേഖകള്‍ നിലവില്‍ കൈവശമില്ല. അവര്‍ എങ്ങനെ തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കും എന്നാണ് തേജസ്വി ചോദിക്കുന്നത്.
അതേസമയം, പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയപ്പോള്‍ ജെഡിയു കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചിരുന്നു എന്നതും ശ്രദ്ദേയമാണ്.പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് നിലവില്‍ അരങ്ങേറുങ്ങത്.