ലോട്ടറി തട്ടിപ്പ്: സാൻ്റിയാഗോ മാർട്ടിൻ്റെ 409.92 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി
ഡൽഹി : ലോട്ടറി തട്ടിപ്പിൽ കുപ്രസിദ്ധ വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ 409.92 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടി ഇഡി. കൊൽക്കത്ത പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർട്ടിൻ്റെ ഫ്യൂചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് നടപടി.
സിക്കിമിലും നാഗാലാൻഡിലും പ്രശസ്തമായ ഡിയർ ലോട്ടറിയുടെ പേരിൽ സാൻ്റിയാഗോ മാർട്ടിൻ്റെകമ്പനി നടത്തിയ തട്ടിപ്പുകളുടെ പേരിലാണ് ഇഡി നടപടി എടുത്തത്. വിറ്റു പോകാത്ത ടിക്കറ്റുകൾക്ക് സമ്മാനമടിച്ചതായി തെറ്റിദ്ധരിപ്പിച്ചും മറ്റും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ പ്രധാന ആരോപണം. ജി.എസ്.ടി നിലവിൽ വരുന്നതിനും മുൻപ് 2014- 2017 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്.