മദ്യ ലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; നാൽപത്തിയെട്ടുകാരൻ മരിച്ചു
കോഴിക്കോട്: മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് (48)ആണ് മരിച്ചത്. തീപൊള്ളലേറ്റ ഷൗക്കത്ത് ദീർഘ നാളായി ചികിത്സയിലായിരുന്നു.മാർച്ച് പതിമൂന്നിനാണ് ഷൗക്കത്തിനെ സുഹൃത്ത് മണി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട തിണ്ണയിൽവച്ചായിരുന്നു ആക്രമണം. തമിഴ്നാട് സ്വദേശിയാണ് മണി.മണിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം തലശ്ശേരിയിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ റിമാൻഡിലാണ്. മദ്യലഹരിയിലെ തർക്കമായിരുന്നു ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.