മൈ കെയർ ( My Care) അഗര്‍ ബത്തിക്ക് അന്താരാഷ്ട്ര അംഗീകാരം
കാസർകോട്: കൊതുകിനെ തുരത്താനുള്ള മൈ കെയർ (My Care) ആയുര്‍വ്വേദിക്ക് അഗര്‍ബത്തിയ്ക്ക് ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡേര്‍ഡ് ഓര്ഗനൈസേഷന് അംഗീകാരം ലഭിച്ചു.സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പാര്‍ശ്വഫലമില്ലാത്ത കൊതുകുതിരിയാണ് നിര്‍മ്മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
വിപണിയില്‍ ഏറെ ഡിമാന്റുള്ള ഈ ഉല്പന്നത്തിന്റെ നിര്‍മാണമേഖല അടുത്ത വര്‍ഷത്തോടുകൂടി കേരളത്തിലേയ്ക്കും കര്‍ണാടകത്തിലേയ്ക്കും മാറ്റുന്നതോടുകൂടി ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
എം സി എസ് (MCS) അസോസിയേഷനാണ് മൈ കെയർ ( My Care) അഗര്‍ബത്തിയുടെ നിര്‍മ്മാതാക്കള്‍. 2015ലാണ് കമ്പനി സ്ഥാപിച്ചത്. മൈ കാർ (My Car) എന്ന കാര്‍വാഷ് ഷാംപൂവിലൂടെയാണ് കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ചത്. 2019ല്‍ മൈ കെയർ (My Care) കൂടി ലോഞ്ച് ചെയ്തു. ഇപ്പോള്‍ 40ല്‍പരം ഉൽപ്പന്നങ്ങൾ ഈ കമ്പനിക്ക് കീഴിൽ ഉണ്ട് .
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളാണ് മൈ കെയറിൻ്റെ പ്രധാന ഉപഭോക്താക്കള്‍.യു.കെ.ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേറ്റഡ് കമ്പിനിയായ യു കേ ഐ സി എൽ ( UK ICL) ലാണ് മൈ കെയർ കമ്പനിയ്ക്ക് ഈ അംഗീകാരം നല്‍കിയത്.