ആയിരത്തിലധികം പോൺ ചിത്രങ്ങളിൽ അഭിനയിച്ചു, ഇപ്പോൾ പള്ളിയിൽ പാസ്റ്ററാണ്; കാരണം വെളിപ്പെടുത്തി താരം
കാലിഫോർണിയ: മനസ് മാറി പാസ്റ്ററായി പോൺ താരം ജോഷ്വ ബ്രൂം. ആയിരത്തിലധികം പോൺ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മുൻ ജോലി കാരണം തനിക്കുണ്ടായ വലിയ തരത്തിലുള്ല മാനസിക പ്രശ്നങ്ങളാണ് പാസ്റ്ററാകാൻ പ്രേരിപ്പിച്ചതെന്നാണ് വിദേശ മാദ്ധ്യമങ്ങളോട് ജോഷ്വ പറഞ്ഞത്.താൻ ആരാണെന്ന ചിന്ത നഷ്ടപ്പെട്ടിരുന്നു, ചെയ്യുന്നതെല്ലാം എന്താണെന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. സ്വയം ജീവനെടുക്കണമെന്ന് തോന്നി പക്ഷേ അതിനുള്ല ധൈര്യമില്ലായിരുന്നു.-ജോഷ്വ പറയുന്നു. ജോഷ്വയ്ക്ക് ഹോളിവുഡ് ചിത്രത്തിൽ അഭിനേതാവാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ എത്തിപ്പെട്ടത് പോൺ വ്യവസായത്തിലേയ്ക്കാണ്. ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കവെ ഒരു കൂട്ടം സ്ത്രീകളാണ് തന്നെ പോൺ ചിത്രത്തിലേയ്ക്ക് വിളിച്ചതെന്നും ജോഷ്വ പറയുന്നു. ഒരു ചിത്രത്തിൽ അഭിനയിച്ചാൽ ഹോളിവുഡിൽ അവസരം ലഭിക്കുമെന്ന് അവർ പറഞ്ഞതായും അദ്ദേഹം പറയുന്നു. എന്നാൽ പിന്നീട് ജോഷ്വയ്ക്ക് അത് തന്റെ ജോലിയാക്കി മാറ്റേണ്ടി വന്നു. പെട്ടെന്ന് തന്നെ പ്രശസ്തനായ പോൺ താരമായി അദ്ദേഹം മാറി. ധാരാളം പണം സമ്പാദിച്ചു. ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ പോയി. പക്ഷേ ജീവിതം സന്തോഷകരമായിരുന്നില്ലെന്നും ഉള്ളിൽ എപ്പോഴും ശൂന്യത അനുഭവപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു.2012ൽ പോൺ വ്യവസായം ഉപേക്ഷിച്ച ശേഷം 2014ലാണ് ജോഷ്വ ഹോപ്പിനെ പരിചയപ്പെടുന്നത്. ശേഷം തന്റെ ഭൂതകാലത്തെക്കുറിച്ച് ഹോപ്പിനോട് അദ്ദേഹം വെളിപ്പെടുത്തി. ഹോപ്പ് ഒരു പള്ളിയിൽ തന്നെ കൊണ്ടുപോയെന്നും അതോടെയാണ് ജീവിതം മാറിയതെന്നും ജോഷ്വ പറയുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതം ആത്മീയ പാതയിലായി . 2016ൽ ഹോപ്പിനെ തന്നെ അദ്ദേഹം വിവാഹം ചെയ്തു. ഇവർക്ക് ഇപ്പോൾ മൂന്ന് കുട്ടികളുണ്ട്.നിലവിൽ ജോഷ്വ അയോവയിലെ സെഡാർ റാപ്പിഡിലുള്ള ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചർച്ചിലെ പാസ്റ്ററാണ്. കൂടാതെ പോൺ സ്റ്റാറിൽ നിന്ന് പാസ്റ്ററിലേക്കുള്ള തന്റെ യാത്രയെ പറ്റി പ്രസംഗിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ തെറ്റിപ്പോയി എന്ന് തോന്നുന്ന വഴികളിൽ നിന്ന് പിന്മാറാൻ ഒരിക്കലും വൈകരുതെന്നുള്ള ഉപദേശവും അദ്ദേഹം മറ്റുള്ളവർക്ക് നൽകുന്നു.