കാപ്പൻ പരസ്യമായി പരാതി പറഞ്ഞത് അനൗചിത്യം, പരാതിയുണ്ടെങ്കിൽ പരിഹരിക്കും; പ്രതികരിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: യു ഡി എഫ് സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പാലാ എം എൽ എ മാണി സി കാപ്പൻ തന്നോട് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താനാണ് യു ഡി എഫ് ചെയർമാൻ. പരാതി തന്നോടാണ് പറയേണ്ടതെന്നും പരസ്യപ്രതികരണം പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.’കാപ്പൻ പരസ്യമായി പരാതി പറഞ്ഞത് അനൗചിത്യമാണ്. എന്ത് പ്രേരണയിലാണ് അഭിപ്രായ പ്രകടനമെന്ന് പരിശോധിക്കും. പരാതിയുണ്ടെങ്കിൽ പരിഹരിക്കും.’-സതീശൻ പ്രതികരിച്ചു. ഘടകകക്ഷികളുടെ എല്ലാ പ്രശ്നവും പരിഹരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു ഡി എഫിൽ അസ്വസ്ഥതകളുണ്ടെന്നും മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാണെന്നുമായിരുന്നു മാണി സി കാപ്പൻ പറഞ്ഞത്.യു ഡി എഫിലെ പല പരിപാടികളും തന്നെ അറിയിക്കാറില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.