നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു; രണ്ട് പേർ മരിച്ചു
പാലക്കാട്: വാളയാറിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. തിരുപ്പൂർ സ്വദേശികളായ ബാലാജിയും മുരളീധരനുമാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടം. വാളയാർ ആർ ടി ഒ ചെക്ക്പോസ്റ്റിന് മുന്നിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.