കാസർകോട് : ഹരിത കേരളം മിഷന് മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ ‘നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് ശുചീകരണ പ്രവര്‍ത്തനം ചെങ്കള ഗ്രാമ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്തിലെ പത്താം വാര്‍ഡിലൂടെ ഒഴുകുന്ന ആലമ്പാടി മധുവാഹിനി പുഴയുടെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം നിര്‍വ്വഹിച്ചു. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനും, കാര്‍ഷിക ആവശ്യത്തിനും ജലക്ഷാമം നേരിടുന്ന പ്രദേശമായതിനാല്‍ ശുചീകരണത്തോടൊപ്പം മധുവാഹിനി പുഴയില്‍ തടയണയും നിര്‍മിച്ചു. മധുവാഹിനി പുഴയില്‍ പാടിയിലും എടനീര്‍ കെമ്മങ്കയത്തും തടയണ നിര്‍മ്മിക്കുന്നതിന് പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരി ,സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്മാന് ഹാജിറ മുഹമ്മദ് കുഞ്ഞി, ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്, വാര്‍ഡ് മെമ്പര്‍മാരായ മമ്മിഞ്ഞി, അബ്ദുല്‍ സലാം പാണലം, മഹമ്മുദ് തൈവളപ്പ്, എന്‍. എ താഹിര്‍, എം. സി. എ ഫൈസല്‍, സഫിയ, നാസിര്‍ കാട്ടുകൊച്ചി, കുടുംബശ്രീ അംഗങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങള്‍, ക്ലബ്ബ് ഭാരവാഹികള്‍, ജമാ- അത്ത് ഭാരവാഹികള്‍ , നാട്ടുകാര്‍ തുടങ്ങി മുന്നൂറോളം പേര് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.