കയ്യിൽ ബാക്കിവന്ന ചില്ലറതുട്ടുകൾ കൊണ്ട് ലോട്ടറി എടുത്തു; യുവതിയെ തേടിയെത്തിയത് ഒന്നരക്കോടി
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ വിവിധ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരിക്കും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. അത്തരത്തില്‍ ഒറ്റരാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ അമേരിക്കൻ യുവതിയുടെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
മർച്ച് 24നാണ് അമേരിക്കൽ യുവതി ലോട്ടറി ടിക്കറ്റ് എടുത്തത്. അതും കയ്യിൽ ബാക്കി വന്ന ചില്ലറതുട്ടുകൾ കൊണ്ട്. പിറ്റേദിവസം ഫലം വന്നപ്പോൾ യുവതിയെ തേടിയെത്തിയത് ഒന്നരക്കോടി രൂപയാണ്. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തിന്റെ ഞെട്ടലിലും അമ്പരപ്പിലുമാണ് ഭാഗ്യശാലി ഇപ്പോൾ. “എന്റെ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു, ഞാൻ ഇപ്പോഴും അതോർക്കുമ്പോൾ തളർന്നുപോകുന്നു.”എന്നാണ് ലോട്ടറി അടിച്ച ശേഷം യുവതി പറഞ്ഞത്.
യുഎസിലെ സൗത്ത് കരോലിനയിലെ പിയർമാൻ ഡയറി റോഡിലെ പവർ ട്രാക്ക് #13-ൽ നിന്നാണ് യുവതി ടിക്കറ്റ് വാങ്ങിയത്. വാഹനത്തിൽ ഇന്ധനം നിറച്ചതിൽ നിന്ന് മിച്ചം വന്ന ചില്ലറയാണ് യുവതി ടിക്കറ്റ് വാങ്ങാൻ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.