എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് വാട്സാപ്പിൽ അശ്ലീലസന്ദേശം അയച്ചു; നാല് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നിരന്തരമായി അശ്ലീല സന്ദേശം അയച്ച പരാതിയിൽ നാല് യുവാക്കൾ അറസ്റ്റിൽ. കല്ലമ്പലം സ്വദേശി അൽ അമീൻ, ഒറ്റപ്പാലം സ്വദേശികളായ ഫർഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ് എന്നിവരാണ് പിടിയിലായത്.പോക്സോ നിയമപ്രകാരം റൂറൽ സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്പെക്ടർ ജി എസ് രതീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ സതീഷ് ശേഖർ, ഷംഷാദ്, സിപിഒമാരായ അദീൻ അശോക്, ശ്യാം കുമാർ, റിഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.