രണ്ടാം തവണയും യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു; മൗര്യയും ബ്രജേഷും ഉപമുഖ്യമന്ത്രിമാർ
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം തവണയാണ് യോഗി മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത എംൽഎമാരുടെ യോഗമാണ് കഴിഞ്ഞ ദിവസം എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്.ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അമിത്ഷാ, ജെപി നദ്ദ എന്നിവരും പങ്കെടുത്തു. ഗവർണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു.യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ കേശവ് പ്രസാദ് മൗര്യയും ബ്രേജേഷ് പാഠകും ഉപമുഖ്യമന്ത്രിസ്ഥാനം വഹിക്കും. ഇവരെ കൂടാതെ 50 മന്ത്രിമാരും ഉണ്ടാകും.