സ്വർണവില കുതിപ്പ് തുടരുന്നു; ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സ്വർണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയർന്നത്. അന്താരാഷ്ട്ര വിപണികളിൽ നിരക്ക് ഉയർന്നതോടെ കേരളത്തിലും വർദ്ധനവുണ്ടാവുകയായിരുന്നു.ഒരു പവൻ സ്വർണത്തിന് ഇന്ന് 38,560 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4820 രൂപയും. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിനും വില കൂടിയിരിക്കുകയാണ്. 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ വർദ്ധനവ് നേരിട്ടിരുന്നു.അതേസമയം, സംസ്ഥാനത്ത് ഹോൾമാർക്ക് വെള്ളിവിലയിൽ മാറ്റമുണ്ടായില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില നൂറ് രൂപയാണ്. എന്നാൽ ഹോൾമാർക്ക് അല്ലാത്ത വെള്ളിയുടെ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വർദ്ധിച്ച് 74 രൂപയാണ് ഇന്ന് ഗ്രാമിന് വില.