ഇക്കുറി ബിഗ് ബോസ് വേറെ ലെവൽ , ഒഡീഷന് വിളിച്ചത് ആരും പ്രതീക്ഷിക്കാത്ത പ്രവചന പട്ടികയിൽ ഇല്ലാതിരുന്ന സിനിമാ സംവിധായകനെ
\ബിഗ് ബോസ് മലയാളം സീസൺ നാല് ആരംഭിക്കാൻ രണ്ട് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളും മികച്ച നിലയിൽ ആരംഭിച്ചുവെങ്കിലും അവസാന ഭാഗങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ മങ്ങലേറ്റിരുന്നു. സീസൺ നാലിലും പ്രിയ താരം മോഹൻലാലാണ് അവതാരകനായെത്തുന്നത്. ഷോയുടെ പ്രമോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇനി അറിയേണ്ടത് ആരൊക്കെയാണ് ഇക്കുറി ബിഗ് ബോസിൽ താമസിക്കാൻ എത്തുന്നു എന്നതാണ്.ബിഗ് ബോസിലെ മത്സരാർത്ഥികളുടെ പ്രവചന പട്ടിക നിരവധി ഓൺലൈൻ സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും ഇല്ലാതിരുന്ന സിനിമാ സംവിധായകൻ തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. ന്യൂജൻ സിനിമകളിലൂടെ കാമ്പസിനെ ഇളക്കി മറിച്ച ഒമർ ലുലുവിനെയാണ് ബിഗ് ബോസിന്റെ അണിയറക്കാർ ഓഡീഷനിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. എന്നാൽ സിനിമാ തിരക്കുകൾ നിമിത്തം ബിഗ് ബോസിന്റെ ക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു. ഇതിനുള്ള കാരണങ്ങളും ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.