കാഞ്ഞങ്ങാട്:പഠനകാലം ആന്ദകരവും ആഘോഷവുമാക്കുന്ന പുതുതലമുറ സ്വന്തംജീവന് വില
കല്‍പ്പിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവം.കൊച്ചു വേളിയില്‍ നിന്നും മാഗ്ളൂരു കങ്കനാടി വരെ പോകുന്ന അന്ത്യോദയ എക്സ്പ്രസ്സ് സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ എത്തുന്നതിന് മുമ്പ് പെണ്‍കുട്ടികളടക്കമുള്ള ഏതാനും വിദ്യാര്‍ത്ഥികള്‍ ചാടിയിറങ്ങുകയായിരുന്നു.അപ്രതീക്ഷിതമായി തീവണ്ടിവേഗം കൂടിയപ്പോള്‍ ചില കുട്ടികള്‍ തെറിച്ച് വീഴുകയായിരുന്നു.വലിയൊരു ദുരിന്തമാണ് തലനാരിളഴക്ക് വഴിമാറിയത്. അന്ത്യോദയ എക്സ്പ്രസ്സ് കണ്ണൂര്‍ വിട്ടാല്‍ കാസര്‍ഗോഡ് മാത്രമേ സ്റ്റോപ്പുള്ളൂ.ഇതറാമായിരുന്നിട്ടും ഏതാനും വിദ്യാര്‍ത്ഥികള്‍ കാഞ്ഞങ്ങാട് ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം.കാഞ്ഞങ്ങാട്ടും പരിസരത്തും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് തീവണ്ടിയില്‍ നിന്ന് ചാടി ജീവന്‍കൊണ്ട് പന്താടിയത്.എന്നാല്‍ നിസാര പരുക്കുകളോടെ വിദ്യാര്‍ത്ഥികള്‍ അതാത് സ്ഥാപനങ്ങളിലേക്ക് പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.ഇവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.