ലൈംഗികബന്ധത്തിനിടെ പങ്കാളിയുടെ കഴുത്തിൽ കുത്തി യുവതി; കാരണമറിഞ്ഞ് അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥർ
ന്യൂയോർക്ക്: പങ്കാളിയെ ശാരീരികബന്ധത്തിനിടെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിൽ. 21കാരിയായ നിക നികൗബിനെയാണ് ഹെന്റേഴ്സൺ പൊലീസ് അറസ്റ്റ് ചെയ്തത്. പങ്കാളിയെ കൊല്ലാൻ ശ്രമിച്ചതിനുളള കാരണം കേട്ട് അന്വേഷണ ഉദ്യോഗസ്ഥർ അമ്പരന്നു. 2020ൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ സൈനികമേധാവി ഖാസീം സുലൈമാനിയുടെ മരണത്തിനുളള പ്രതികാരമായാണ് താൻ കൊല്ലാൻ ശ്രമം നടത്തിയതെന്നാണ് നിക അറിയിച്ചത്.അന്വേഷണ റിപ്പോർട്ടനുസരിച്ച് ഒരു ഡേറ്റിംഗ് വെബ്സൈറ്റിലൂടെയാണ് നിക നികൗബിൻ ആക്രമണത്തിനിരയായ യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് വേഗാസ് ഹോട്ടലിൽ കാണാമെന്ന് ഇരുവരും തീരുമാനിച്ചു. പരിചയപ്പെട്ട ശേഷം ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ കണ്ണുവെട്ടിച്ച് നിക ഹോട്ടൽ മുറിയിലെ ലൈറ്റ് കെടുത്തി. പിന്നീട് പങ്കാളിയുടെ കഴുത്തിൽ പിടുത്തമിട്ട നിക ഇയാളെ കുത്തി. ഇതിനിടെ ഖാസിം സുലൈമാനിയുടെ മരണത്തിന് അമേരിക്കൻ സേനയോടുളള പ്രതികാരമാണെന്ന് വിളിച്ചുപറഞ്ഞു.ഇതോടെ യുവാവ് നികയെ തളളിമാറ്റി പൊലീസിനെ വിളിച്ചു.ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നിക ഒരു ജീവനക്കാരനോട് ഒരാളെ താൻ കുത്തിയെന്ന് അറിയിച്ചു. സംഭവത്തിൽ പിടിയിലായ നികയ്ക്കെതിരെ വധശ്രമത്തിനും മോഷണത്തിനും കേസെടുത്തു. ആക്രമണത്തിനിരയായ യുവാവ് അപകടനില തരണംചെയ്തോ എന്നത് പൊലീസ് അറിയിച്ചിട്ടില്ല.