കാസറകൊട്: തളങ്കര വോളി അക്കാഡമി മിക്സ് കപ്പ് സീസൺ-2 ജില്ലാ തല ടൂർണമെന്റിനോടനുബന്ധിച്ച് വിവിധ മേഖലകളിലുള്ളവരെ ആദരിക്കുന്നു.
കാസറകൊട് ജില്ലയുടെ വികസന സ്വപ്നത്തിന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സമ്മാനിക്കാൻ ആദ്യമായി മുന്നിട്ടറങ്ങുകയും ജില്ലയിലെ കോവിഡ് 19 മഹാമാരി കാലത്ത് പാവപ്പെട്ടവർക്കായി സഹായങ്ങൾ നൽകി ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും ജില്ലയിലെ സാമൂഹ്യ-സാംസ്കാരിക ജീവകാരുണ്യ വിദ്യഭ്യാസ കലാ കായിക രംഗത്ത് ഏറെ ശ്രദ്ധ നേടുകയും ചെയ്ത അച്ചു നായൻമാർ മൂല,
യുവ സംരഭകനും മിക്സ് ഗ്രൂപ്പ് ചെയർമാനും സാമൂഹിക സാംസ്കാരിക കലാ കായിക കാരുണ്യ മേഖലയിൽ തളങ്കര തറവാട്ടിൽ നിന്നും ഒരു പുതിയ ഉദയവും ഇപ്പോൾ നൂതന സംരഭങ്ങളുമായി വ്യവസായ രംഗത്ത് കുതിക്കുകയും ചെയ്യുന്ന തളങ്കര അഷ്റഫിന്റെ മകൻ
ഷഫാഖത്ത്.
നാല്പത്തിരണ്ടോളം ലോക രാജ്യങ്ങൾ സന്ദർശിച്ച കേരളത്തിലെ തന്നെ വിരലിലെണ്ണാവുന്ന സഞ്ചാരികളിൽ ഒരാളും പത്രപ്രവർത്തകനും എഴുത്തുകാരനും പുരുഷ നീതിവേദി സംസ്ഥാന സെക്രട്ടറിയും കാസറഗോഡ് റൈറ്റേർസ് ഫോറം പ്രവർത്തക സമിതിയംഗവും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യവുമായ അമീർ പള്ളിയാൻ.
ഒരു കാലഘട്ടത്തിന്റെ ഫുട്ബോൾ ഇതിഹാസവും കാസറകൊട്ടെ എക്കാലത്തേയും മികച്ച കാൽപ്പന്തു കളിയുടെ പര്യായവും ഒരു കാലത്ത് കാസറഗോട്ടെ കായിക പ്രേമികളുടെ ഹരവുമായിരുന്ന മുഹമ്മദ് കുഞ്ഞി ഡിഗ്രി.
കോവിഡ് മഹാമാരി കാലത്ത് യു. എ. ഇ. കെ. എം. സി. സി യുടെ മുൻ നിരയിൽ നിന്നുകൊണ്ട് പ്രവർത്തിച്ച സംഘടനയുടെ നേതൃത്വ നിരയിൽ നില്ക്കുന്ന നിസാർ തളങ്കര എന്നിവരെ ആദരിക്കുന്നു.
മാർച്ച് 25 ന് തളങ്കര ഹസ്സൻ കുട്ടി നഗറിൽ ജില്ലാ – സംസ്ഥാന താരങ്ങൾ പങ്കെടുക്കുന്ന ടീമുകളുടെ മത്സരത്തോടനുബന്ധിച്ചാണ് ആദരവ് സംഘടിപ്പിച്ചിട്ടുള്ളത്.