കാഞ്ഞങ്ങാട്:സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്ന വഴിയില്‍ പതിയിരുന്ന് ഉടുമുണ്ട് പൊക്കി കാണിച്ച നാട്ടുകാര്‍ പിടിക്കൂടി പോലീസിലേല്‍പ്പിച്ചു.കിഴക്കുംകര പള്ളോട്ട് സ്കൂള്‍ കുട്ടികളും സ്ത്രീകളും നടന്നുപോകുന്ന ഇടവഴിയില്‍ ബൈക്ക് നിര്‍ത്തിയിട്ട് ഉടുമുണ്ട് പൊക്കികാണിച്ച യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടിയത്.പെണ്‍കുട്ടികള്‍ നടന്നടുത്തെത്തുമ്പോള്‍ ഉടുമുണ്ട് പൊക്കികാണിക്കുകയായിരുന്നു യുവാവ്. ചിലകുട്ടികള്‍ നാട്ടുകാരെ വിവരമറിയിച്ചതോടെയാണ് യുവാവിനെ പിടികൂടിയത്.തുടര്‍ന്ന് ഇയാളെ പോലീസിലേല്‍പ്പിച്ചു.വെള്ളിക്കോത്തെ റൈസ്മില്‍ തൊഴിലാളിയാണ് യുവാവ്. എന്നാൽ തന്നെ ആളുമാറി പിടികൂടുകയായിരുന്നു എന്നാണ് യുവാവിന്റെ വാദം , നേരിട്ട് കണ്ട കുട്ടികളോട് ചോദിച്ചാൽ മനസിലാകുമെന്നാണ് യുവാവ് പറയുന്നത് , ആരും പരാതിയുമായെത്താത്തതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടില്ലെന്ന് ഹൊസ്ദുര്‍ഗ് പോലീസ് വ്യക്തമാക്കി.