കാസർകോട്:മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ . ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷം വിട്ടയച്ചെങ്കിലും മീഡിയാ വൺ വാഹനം ഇപ്പോഴും മംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലാണ്. . പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്. ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
കർണാടക പൊലീസിലെ സംഘപരിവാർ ലോബിയാണ് മീഡിയവൺ വാഹനം പിടിച്ചുവെച്ചതിന് പിന്നിൽ.മംഗളൂരുവിൽ ഇന്നലെ നടന്ന പൈശാചികമായ വെടിവെപ്പിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരാതിരിക്കാനാണ് മലയാളി മാധ്യമസംഘത്തെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത് വാനിലിട്ട് പീഢിപ്പിച്ചത് .അതേസമയം മംഗളൂരുവിലെ കർണാടക മാധ്യമങ്ങൾ പോലീസ് വെടിവെപ്പിനെ ന്യായീകരിച്ചു വാർത്ത ചമക്കുന്നതും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.