അപ്രതീക്ഷിത സംഭവങ്ങളുമായി സുഗ്വ ഡയറീസ്, റിവ്യൂ
നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മാദ്ധ്യമമാണ് സിനിമ. മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും കാലത്ത് ലോകത്ത് എല്ലായിടത്തും സിനിമയിൽ അത്തരം പരീക്ഷണങ്ങൾക്ക് ഗതിവേഗം കൂടി. പോർച്ചുഗൽ ചിത്രം ദി സുഗ്വ ഡയറീസും ആ ഒരു പശ്ചാത്തലത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.മിഗുൽ ഗോമസും മൗറീൻ ഫസെൻഡെറിയോയും ചേർന്ന സംവിധാനം ചെയ്ത ദി സുഗ്വ ഡയറീസ് എന്ന ചലച്ചിത്രം 22 ദിവസത്തെ ഡയറിക്കുറിപ്പുകളിലൂടെയാണ് കടന്നുപോകുന്നത്. ഒരു സ്ത്രീയും രണ്ട് യുവാക്കളും വിശാലമായ ഫാം ഹൗസിൽ വേനൽക്കാലം ചെലവഴിക്കാൻ എത്തുന്നു. ചടുല താളത്തിൽ നൃത്തം വയ്ക്കുന്ന ഈ സുഹൃത്തുക്കളിൽ നിന്നാരംഭിക്കുന്ന ചിത്രം പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.ക്രിസ്റ്റ (ക്രിസ്റ്റ അൽഫയേറ്റ്) എന്ന യുവതിയും കാർലോട്ടോ (കാർലോടോ കോട്ട), ജോവോ (ജോ നൂൺസ് മൊണ്ടെയ്റോ) എന്ന യുവാക്കളും ഫാം ഹൗസിൽ ഒരു ചിത്രശലഭ ക്കൂട് നിർമ്മിക്കാനുള്ള പ്രവൃത്തിയിലാണ്. ഈ മൂന്നുപേരിൽ നിന്ന് കൂടുതൽ കഥാപാത്രങ്ങൾ സിനിമയിലേക്ക് കടന്നു വരുന്നു. സിനിമ പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ തലത്തിലേക്ക് മാറുന്നുണ്ട്. സംവിധായകരും അണിയറ പ്രവർത്തകരുമെല്ലാം സ്ക്രിനീലേക്ക് കടന്നുവരുന്നു.kkഡോക്യുമെന്ററി സംവിധായകനും ജീവിത പങ്കാളിയുമായ ഫാസെൻഡെയ്റോയുമായുള്ള ഗോമസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സുഗ്വ ഡയറീസ്. . കഴിഞ്ഞ ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ ക്വാറന്റൈൻ സാഹചര്യങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.