കുശിനഗർ: ഉത്തർപ്രദേശിലെ കുഷിനഗറിൽ ഇന്ന് രാവിലെ അയൽവാസികളായ നാല് കൊച്ചുകുട്ടികൾ മരിച്ചു. രണ്ട് ആണ് കുട്ടികളും രണ്ട് പെൺകുട്ടികളും വീടിന് പുറത്ത് നിന്ന് വീണ് കിട്ടിയ മിഠായി കഴിച്ചാണ് മരിച്ചത് .മൂത്ത കുട്ടി വീടിന് പുറത്ത് നിന്ന് ലഭിച്ച മിഠായി എടുത്ത് മറ്റ് മൂന്ന് പേർക്കും പങ്കിട്ടാണ് കഴിച്ചതെന്ന് കുടുംബാംഗം പറഞ്ഞു. മിഠായി കഴിച്ച് അൽപസമയത്തിനകം നാല് കുട്ടികളും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്,കളഞ്ഞു കിട്ടിയതോ എക്സ്പെയറി ഡേറ്റ് കഴിഞ്ഞതുമായ വസ്തുക്കളും ഉപയോഗിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു