സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇതാണ് പറ്റിയ അവസരം, വില കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 37,880 രൂപയായി. ചൊവ്വാഴ്ച ഗ്രാമിന് 4775 രൂപയായിരുന്നു വില. ഇന്ന് 40 രൂപ കുറഞ്ഞ് 4735 രൂപയുമായി. ഇന്നലെ ഗ്രാമിന് 35 രൂപ കൂടിയിരുന്നു.യുക്രെയിൻ – റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വർണവില കൂടിയും കുറഞ്ഞുമിരിക്കുകയാണ്. ഈ മാസം തുടങ്ങിയ ശേഷം പവന് 40,000 രൂപ കടന്നിരുന്നു. മാർച്ച് ഒൻപതിന് 40,560 രൂപയായിരുന്നു വില. അന്നേ ദിവസം ഗ്രാമിന് 5,070 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്.