തലപ്പാടി :പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത് രണ്ടുപേരെ കൊന്ന സംഭവത്തെ തുടർന്ന് വാർത്താ ശേഖരണത്തിനെത്തിയ കാസർകോട്ടെ മാധ്യമ പ്രവർത്തകർക്ക് നേരെ മംഗളൂരു പോലീസ് ഏഴു മണിക്കൂറിലേറെ കടുത്ത മനസികപീഡനമേൽപ്പിച്ച വിവരം പുറത്ത്.ഇന്ന് രാവിലെ മുതൽ ഉച്ചക്ക് രണ്ടുമണിവരെ പോലീസ് വാനിൽ തടങ്കലിലിട്ട ഇവരെ അല്പം മുമ്പ് സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ എത്തിച്ചു.
വെൻലോക് ആശുപത്രി പരിസരത്തുനിന്നാണ് കാസർകോട്ടെ മാധ്യമ പ്രവർത്തകരെ മംഗളൂരു പോലിസ് കസ്ടടിയിലെടുത്തത്.വാനിൽ തടങ്കലിലിട്ട തങ്ങൾക്ക് പോലീസ് കുടിവെള്ളം പോലും നൽകിയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ടർ മുജീബ് റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.മലയാളികളായ തങ്ങളെ തടവിലാക്കിയപ്പോൾ മംഗളൂരുവിലെ മാധ്യമലോകം കണ്ടില്ലെന്നു നടിച്ചതായും ഇവർ പരിഭവപ്പെട്ടു.അതേസമയം കേരള മുഖ്യമന്ത്രിയുടെ ഓഫീസ് വൻ സമ്മർദ്ദം ഉയർത്തിയതിന് ശേഷമാണ്ഇ വർ വിട്ടയക്കപ്പെട്ടത്.അതിനിടെ മാധ്യമ പ്രവർത്തകരെ കർണാടക പോലീസ് അന്യായമായി തടഞ്ഞിട്ടതിൽ പ്രതിഷേധിച്ചു കേരളത്തിലുടനീളം മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.