നയൻതാര അമ്മയാകാനൊരുങ്ങുന്നു, പ്രചരിക്കുന്ന വാർത്ത സത്യമോ?
ലേഡി സൂപ്പർസ്റ്റാർ നയൻതാര അമ്മയാകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സംവിധായകനും കാമുകനുമായ വിഗ്നേഷ് ശിവനെ നടി വിവാഹം കഴിച്ചതായി ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.
വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവിധ തെലുങ്ക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ വിഗ്നേഷോ നയൻതാരയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞവർഷമാണ് നയൻതാരയുടെയും വിഗ്നേഷിന്റെയും വിവാഹ നിശ്ചയം നടന്നത്. എന്നാൽ വിവാഹം എപ്പോഴാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. അടുത്തിടെ നെറ്റിയിൽ സിന്ദൂരമണിഞ്ഞ് ക്ഷേത്രദർശനം നടത്തുന്ന നയൻതാരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് ഇരുവരും വിവാഹിതരായെന്ന രീതിയിൽ റിപ്പോർട്ടുകൾ പരന്നത്.