മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ
കാസർകോട്: മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസ ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. അനുജൻ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ ഇവരുടെ അയൽവാസി വിൽഫ്രഡ് ഡിസൂസയ്ക്കും പരിക്കേറ്റു.