സായി ശങ്കർ താമസിക്കുന്നത് 12,500 രൂപ ദിവസ വാടകയുള്ള മുറിയിൽ, ദിലീപിന്റെ ഫോൺ വിവരങ്ങൾ നീക്കിയതിന് എത്ര പ്രതിഫലം വാങ്ങി; വ്യവസായിയുടെ പരാതിയിൽ അന്വേഷണം
കോഴിക്കോട്: തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സൈബർ വിദഗ്ദ്ധൻ സായി ശങ്കറിനെതിരെ അന്വേഷണം. കോഴിക്കോട്ടെ വ്യവസായി മിൻഹാജിന്റെ പരാതിയിലാണ് നടപടി. ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യുന്നുണ്ടെന്നും, അത് കുറഞ്ഞ തുകയ്ക്ക് വാങ്ങി നൽകാമെന്നും പറഞ്ഞാണ് 2019ൽ മിൻഹാജിൽ നിന്ന് 45 ലക്ഷം രൂപ വാങ്ങിയത്.പണം തിരികെ ചോദിച്ചതിനാണ് കോഴിക്കോട്ടെ വ്യവസായിയായ മിൻഹാജിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇയാൾക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഇല്ലെന്നാണ് സൂചന. സായി ശങ്കറിന്റെ അക്കൗണ്ടുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.സായിയുടെ ഹോട്ടൽ ബില്ലുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഉച്ചയൂണിന് 1700 രൂപയാണ് സായി ചിലവഴിച്ചത്. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് ഇയാൾ താമസിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ വിവരങ്ങൾ നീക്കിയതിന്റെ പ്രതിഫലത്തെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കും.