മോദി ഉറങ്ങുന്നത് ദിവസവും രണ്ട് മണിക്കൂർ മാത്രം; ബാക്കി സമയം മുഴുവൻ ഉണർന്ന് പ്രവർത്തിക്കുന്നത് രാജ്യത്തിന് വേണ്ടി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉറങ്ങുന്നത് വെറും രണ്ട് മണിക്കൂർ മാത്രമാണെന്നും ബാക്കി സമയം മുഴുവൻ രാജ്യത്തിന് വേണ്ടി ഉണർന്നിരിക്കുകയാണെന്നും മഹാരാഷ്ട്ര ബിജെപി ചീഫ് ചന്ദ്രകാന്ത് പാട്ടീൽ.കോലാപൂർ നോർത്ത് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പാട്ടീൽ ഈ പരാമർശം നടത്തിയത്.’പ്രധാനമന്ത്രി ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. 22 മണിക്കൂറും അദ്ദേഹം ജോലി ചെയ്യുകയാണ്. നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി ഓരോ മിനിട്ടിലും പ്രവർത്തിക്കുന്നു. 24 മണിക്കൂറും ഉണർന്നിരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. രാജ്യത്തെ ഏത് പാർട്ടിയിലും നടക്കുന്ന സംഭവങ്ങളെ കുറിച്ച് അദ്ദേഹം ബോധവാനാണ്.” ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.