റെയിൽവേ സ്റ്റേഷനിലെ പൊതു ടോയ്ലറ്റിൽ യുവതി പീഡനത്തിനിരയായി; പ്രതി അടുത്തുകൂടിയത് ഭർത്താവ് മാറിയ തക്കത്തിന്
ലക്നൗ: സഹായിക്കാനെന്ന പേരിൽ അടുത്തുകൂടിയയാൾ ഭർത്താവ് മാറിയ തക്കത്തിന് ഇരുപതുകാരിയെ പൊതു ടോയ്ലറ്റിനുള്ളിൽ പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്.റെയിൽവേ സ്റ്റേഷനിൽ യുവതിയും ഭർത്താവും ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു. ചായ വാങ്ങുന്നതിനായി യുവതിയുടെ ഭർത്താവ് പോയ തക്കത്തിന് പ്രതി യുവതിയെ സമീപിച്ചു. കാത്തിരിപ്പു കേന്ദ്രത്തിന് പുറത്തുള്ള ടോയ്ലറ്റ് വൃത്തിയുള്ളതാണെന്നും അത് ഉപയോഗിക്കാമെന്നും പറഞ്ഞ് ഇയാൾ യുവതിയ്ക്ക് ഒരു താക്കോൽ നൽകി. യുവതി ടോയ്ലറ്റിൽ കയറിയപ്പോൾ പ്രതി പിന്നാലെ ചെന്ന് പീഡിപ്പിക്കുകയായിരുന്നു.അക്രമത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയിരുന്നു. യുവതിയെ അന്വേഷിച്ചെത്തിയ ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.