കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്ലിം വനിത, ജെബി മേത്തര്‍ക്ക് റെക്കോര്‍ഡുകളേറെ
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് (Congress) ഒരു വനിതയെ രാജ്യസഭയിലേക്ക് എംപിയായി (Rajyasabha MP) അയക്കുന്നത്. 1980 ല്‍ ലീല ദാമോദര മേനോന് വിരമിച്ച ശേഷം ആദ്യമായാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. അതിന് പുറമെ, ആദ്യമായിട്ടാണ് കോണ്‍ഗ്രസ് ഒരു മുസ്ലിം വനിതയെ രാജ്യസഭ എംപിയാക്കുന്നത് എന്ന പ്രത്യേകതയും ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിനുണ്ട്. കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യത്തെ മുസ്ലിം വനിത എന്ന റെക്കോര്‍ഡും ഇനി ജെബിക്ക് സ്വന്തം.
42 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. എ കെ ആന്റണിയുടെ ഒഴിവില്‍ രാജ്യസഭയിലേക്ക് പോകുന്ന ജെബി കേരളത്തില്‍ നിന്നുള്ള ഒന്‍പത് അംഗങ്ങളില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധിയാണെന്നതും പ്രത്യേകതയുണ്ട്. കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.