ജെബിയുടെ സ്ഥാനാർത്ഥിത്വം സ്വാഗതം ചെയ്യുന്നു, കെ സുധാകരനെ ശക്തിപ്പെടുത്തുക എന്നാൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണെന്ന് എം ലിജു
തിരുവനന്തപുരം: കേരളത്തിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തറെ ഹൈക്കമാന്റ് പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് എം.ലിജു. തന്റെ പഴയ സഹപ്രവർത്തകയാണ് ജെബി. ജെബിയുടെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പ്രതികരിച്ചു.കെപിസിസി പ്രസിഡന്റ് കെ.സുധാകരനൊപ്പം ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടതിനെ ലിജു ന്യായീകരിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമാണ് . രാഹുൽ ഗാന്ധിയെ കാണാൻ സമയം ചോദിച്ചിരുന്നു. ആ സമയം കെപിസിസി പ്രസിഡന്റിനെയും അവിടെ കണ്ടു. അദ്ദേഹം രാഹുൽഗാന്ധിയെ കണ്ടശേഷം താനും കണ്ടു. എം.ലിജു പറഞ്ഞു. ഒരു സമയം കണ്ടിറങ്ങി എന്നത് ഒരു തെറ്റല്ല. എന്നാൽ രാഹുൽ ഗാന്ധിയെ ഒന്നിച്ചുകണ്ടു എന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.കെപിസിസി തയ്യാറാക്കിയ മൂന്നംഗ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നയാളാകോൺഗ്രസ് ഒരു പ്രസ്ഥാനമാണ്. ലക്ഷക്കണക്കിന് നേതാക്കളുണ്ട്. ചർച്ചയ്ക്ക് ശേഷമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാവൂ. ഒന്നിച്ച് പ്രവർത്തിച്ചയാളാണ് ജെബി മേത്തർ. കെ സുധാകരനൊപ്പം പോയത്. ടാലന്റ് ഹണ്ടിലൂടെയാണ് യൂത്ത് കോൺഗ്രസിന്റെ അദ്ധ്യക്ഷനായി. രാഹുൽ ഗാന്ധിയെ കാണണ്ട സമയത്ത് കെപിസിസി അദ്ധ്യക്ഷനും കണ്ടു. ഒന്നിച്ച് കണ്ടിറങ്ങി എന്നത് തെറ്റല്ല. ഒരുമിച്ച് കണ്ടു എന്നത് തെറ്റാണ്.പാർട്ടിയിൽ തനിക്കെതിരായ എതിർപ്പുകളെയും ആരോപണങ്ങളെയും കുറിച്ച് അത് സ്വാഭാവികമാണെന്നായിരുന്നു ലിജുവിന്റെ പ്രതികരണം. തന്നെ അനുകൂലിക്കുന്നവർ മാത്രമല്ല എതിർക്കുന്നവരും പാർട്ടിയിലുണ്ട്. ആദ്യമായി മത്സരിച്ചത് സിപിഎമ്മിന്റെ ഉറച്ച സീറ്റായ അമ്പലപ്പുഴയിലാണ് രണ്ടാമത് കായംകുളത്തും. രണ്ട് തവണ പരാജയപ്പെട്ടവർ മത്സരിക്കണ്ട എന്നത് പാർട്ടി എടുത്ത തീരുമാനം.കായംകുളം മണ്ഡലത്തിലാണ് കഴിഞ്ഞ കാലങ്ങളിൽ താൻ പ്രവർത്തിച്ചത്. എന്നാൽ ഇത്തവണ സിപിഎം ജയിച്ച അമ്പലപ്പുഴയിലാണ് മത്സരിക്കാൻ അവസരം കിട്ടിയത്. വിവിധ ആരോപണങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റോടെയേ കാണുന്നളളുവെന്നും ലിജു പ്രതികരിച്ചു. കെ.സുധാകരനെ ശക്തിപ്പെടുത്തുക എന്നാൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്നാണർത്ഥം. നാളെ പ്രസ്ഥാനത്തിൽ ഭാരവാഹിത്വമില്ലെങ്കിലും അത് അംഗീകരിക്കുമെന്നും എം.ലിജു പ്രതികരിച്ചു.