ഇനി കാരിക്കോട്ടുകാർക്ക് ഹെൽമെറ്റില്ലാതെ നടക്കാം , ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കിയ പരുന്തിനെ കൂട്ടിലാക്കിയത് പന്നിയിറച്ചി വച്ച് ആകർഷിച്ച്
കോട്ടയം: മുളകുളം കാരിക്കോട് നാട്ടുകാരെ ആക്രമിച്ചിരുന്ന പരുന്തിനെ പിടികൂടി. പരുന്തിനെ പേടിച്ച് നാട്ടുകാർക്ക് ഹെൽമെറ്റ് വച്ച് നടക്കേണ്ട അവസ്ഥയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു പരുന്തിനെ പിടിച്ച് കൂട്ടിലാക്കിയത്. വനും വകുപ്പിന്റെ ലൈസൻസുള്ല കാരിക്കോട് സ്വദേശി കെ ശ്രീകാന്താണ് പരുന്തിനെ പിടികൂടിയത്. വനം വകുപ്പിന്റെ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ആന്റ് പ്രൊട്ടക്ഷൻ സംഘം ബുധനാഴ്ച പരുന്തിനെ പിടിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. തുടർന്ന് ശ്രീകാന്തിനെ ചുമതലപ്പെടുത്തിയ ശേഷം സംഘം മടങ്ങി.ഇന്നലെ രാവിലെ പുത്തൻകുളങ്ങര റോബിയുടെ വീട്ടുകാരെ പരുന്ത് ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ ശ്രീകാന്ത് പന്നിയിറച്ചി വച്ച് ആകർഷിച്ചാണ് പരുന്തിനെ പിടികൂടിയത്. ശേഷം വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരുന്തിനെ ഏറ്റെടുത്തു.